തന്റെ ഭര്‍ത്താവിനുണ്ടായതുപോലെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്; ആള്‍ക്കൂട്ട ആക്രമണത്തിനിരയായി അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ക്രൂരപീഡനമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍

New Update

publive-image

മലപ്പുറം: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ക്രൂരപീഡനമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. മക്കള്‍ നോക്കിനില്‍ക്കെ സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഭര്‍ത്താവ് കടുത്ത മനോവിഷമത്തിലായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

Advertisment

തന്റെ ഭര്‍ത്താവിനുണ്ടായതുപോലെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും മരിച്ച സുരേഷിന്റെ ഭാര്യ പ്രജിത പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായി സുരേഷ് ചാലിയം ആത്മഹത്യ ചെയ്തത്. വാട്‌സ്അപ്പില്‍ ഒരു സ്ത്രീയോട് ചാറ്റ് ചെയ്തു എന്നാരോപിച്ചാണ് ഒരു സംഘം വീട്ടിലെത്തി സുരേഷിനെ മര്‍ദ്ദിച്ചത്.

സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് സിനിമാ- നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ പിടിയിലായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും മര്‍ദ്ദിച്ചതിനുമാണ് കേസ്.

അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

NEWS
Advertisment