ഇ ബുള്‍ ജെറ്റിന്റെ പണി മയക്കുമരുന്നു കടത്തോ എന്ന സംശയവുമായി പോലീസ് , കഞ്ചാവ് കാണിച്ച വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ജാമ്യം റദ്ദാക്കി ഇ ബുള്‍ജെറ്റിന് പണികൊടുക്കാന്‍ പോലീസ് ! സഹോദരന്‍മാര്‍ കഞ്ചാവു കടത്തിയോയെന്നും പോലീസിന് സംശയം ! പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഇ ബുള്‍ ജെറ്റും ! തങ്ങളെ കുടുക്കുന്നതിന് പിന്നില്‍ പോലീസും മയക്കുമരുന്നു മാഫിയായുമെന്ന് പുതിയ വീഡിയോയില്‍ സഹോദരങ്ങള്‍ ! തങ്ങളുടെ അറിവില്ലായ്മ മുതലാക്കി വേട്ടയാടുന്നുവെന്നും ഇ ബുള്‍ ജെറ്റ്. വികാരപരമായി പ്രതികരിച്ചുപോയെന്നും ഇ ബുള്‍ ജെറ്റ്. സഹോദരന്‍മാരുടെ ഇത്തവണത്തെ ഓണം പോലീസ് കസ്റ്റഡിയിലാകുമോ ?

New Update

publive-image

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട പോലീസിന്റെ ഹര്‍ജി തലശേരി കോടതി ഇന്നു പരിഗണിക്കാനിരിക്കെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ ബുള്‍ജെറ്റിന്റെ വീഡിയോ. ഞങ്ങള്‍ക്കും ജീവിക്കണമെന്ന തലക്കെട്ടോടെ യൂട്യൂബില്‍ വന്ന വീഡിയോയിലാണ് ഇവര്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

Advertisment

അതേസമയം ഇരുവര്‍ക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയായുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് പോലീസ്. പൊലീസ് മന:പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നത്. പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. മയക്കുമരുന്ന് മാഫിയയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു.

മുമ്പ് ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് പിന്നില്‍. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തും. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി.

ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു. കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി.

അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലര്‍ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്.

നേരത്തെ ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ് രംഗത്ത് എത്തിയിരുന്നു. മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനായി ഇവരുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ പോലീസ് സമീപിച്ചിരുന്നു. ഈ ഹര്‍ജി ഇന്നു കോടതി പരിഗണിക്കുന്നുണ്ട്. നേരത്തെ ഇവര്‍ ചെയ്ത വീഡിയോയില്‍ കഞ്ചാവ് ചെടി അടക്കം കാണിച്ചിരുന്നു.

ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇവര്‍ കേരളത്തിലേക്ക് മയക്കുമരുന്നു കടത്തിയോ എന്ന സംശയത്തിലെത്തിയത്. ഇക്കാര്യത്തില് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

NEWS
Advertisment