ഓണാശംസകൾ നേർന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്; ഭാര്യ വീണയോടൊപ്പം ഓണപൂക്കളം ഇടുന്നതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാണ് മന്ത്രി ഓണാശംസകൾ നേർന്നത്

New Update

publive-image

കണ്ണൂർ: ഓണാശംസകൾ നേർന്ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഭാര്യ വീണയോടൊപ്പം ഓണപൂക്കളം ഇടുന്നതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാണ് മന്ത്രി ഓണാശംസകൾ നേർന്നത്. വീട്ടിലെ സാധാരണ വേഷത്തിലാണ് മന്ത്രിയും ഭാര്യ വീണയും പൂക്കളമിടുന്നത്.

Advertisment

മന്ത്രിയുടെ ഓണപൂക്കളമിടുന്ന ചിത്രത്തിനും വലിയപ്രതികരണവും ഫേസ്ബുക്കിൽ ലഭിച്ചിട്ടുണ്ട്. മന്ത്രിയ്‌ക്ക് ഓണാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് പ്രതികരിച്ചത്. ടൂറിസം മന്ത്രി എന്ന നിലയിലും ഓണവും ഓണപൂക്കളവും ജനശ്രദ്ധയിലേക്കേത്തിക്കേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും ചിലർ പ്രതികരിക്കുന്നു.

ഓണത്തോടനുബന്ധിച്ചുള്ള ലോക ഓണപൂക്കളത്തിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

NEWS
Advertisment