കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരെ പരാതി നൽകി യുവമോർച്ച നേതാവ്

New Update

publive-image

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതി. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി.    യുവമോർച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതി നൽകിയത്.

Advertisment

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നായിരുന്നു എം.ബി രാജേഷ് പറഞ്ഞത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹണത്തിനിടയിലായിരുന്നു അദേഹത്തിന്റെ പരാമർശം.

NEWS
Advertisment