New Update
/sathyam/media/post_attachments/wPTQdP0pjI1U19pV6Fh8.jpg)
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോൾ അനുവദിച്ചവർ ജയിലിൽ പ്രവേശിക്കേണ്ടിയിരുന്നത് നാളെയാണ്.
Advertisment
പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരമാണ് കാലാവധി നീട്ടിയത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവിശ്യമാണ് പരോൾ നീട്ടിയത്. 1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. എല്ലാവർക്കും രണ്ടാഴ്ച കൂടി പരോൾ നീട്ടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us