New Update
Advertisment
പാലക്കാട്: സേലത്ത് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. രണ്ടു പേർ പിടിയിലായിട്ടുണ്ട്. എക്‌സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സ്പിരിറ്റ് പിടികൂടിയത്.
രഹസ്യ ഗോഡൗണ്ടിൽ സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന സ്പിരിറ്റ് രഹസ്യമാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയുടേതാണ് സ്പിരിറ്റ് ഗോഡൗണെന്നാണ് കണ്ടെത്തൽ. തമിഴ്‌നാട്ടിലെ ജോലിക്കാരെവച്ച് തയ്യാറാക്കുന്ന സ്പിരിറ്റ് എക്‌സൈസ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി തയ്യാറാക്കിയിട്ടുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാതെയാണ് ഗോഡൗൺ പ്രവർത്തിക്കുന്നതെന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.