നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കൽ: വിമർശനവുമായി കെ സുരേന്ദ്രൻ

New Update

publive-image

കൊല്ലം: പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

Advertisment

നിഖിലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് സമീപനത്തിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു പത്രത്തിൽ വന്ന വാർത്ത സാമൂഹ്യ മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന് ഒരു ജനപ്രതിനിധിയിയെ രാജ്യദ്രോഹിയെ പോലെ അറസ്റ്റ് ചെയ്തത് നിയമവാഴ്ചയുടെ തകർച്ചയാണ്. അദ്ദേഹത്തെ പുലർച്ചെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി ജയിലിൽ അടയ്ക്കുന്നത് എന്ത് കുറ്റം ചെയ്തിട്ടാണെന്ന് സർക്കാർ വ്യക്തമാക്കണം.

സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. പിണറായി വിജയനെ പോലൊരു ഭീരുവിനെ ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment