ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ മുന്നോട്ടു പോകരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

New Update

publive-image

തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരാതിയുമായി എ കെ രാഘവൻ എംപി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

കേരളത്തിൽ 14 ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുണ്ട്. ശശി തരൂരിന് പരിപാടിയിൽ പങ്കെടുക്കണമെന്ന് താത്പര്യമുണ്ടെങ്കിൽ അവരെ അറിയിച്ചാൽ അവർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് എം കെ രാഘവൻ രംഗത്തെത്തിയത്. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisment