New Update
/sathyam/media/post_attachments/A3xne0rCywITBYTb7f5H.jpg)
തിരുവന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കും സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട "
Advertisment
"ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എൻ്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല.
അയാൾ ആ ദിവസം വീട്ടിൽ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള് പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്". മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us