നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കണം; അമ്മ ബിന്ദുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

New Update

publive-image

Advertisment

കൊച്ചി: ഐഎസില്‍ ചേര്‍ന്ന മലയാളി യുവതി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു.

നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. ഇരുവരെയും ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വിഷയത്തില്‍ കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലാട് വ്യക്തമാക്കിയേക്കും. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട ഉടമ്പടികളിലുള്‍പ്പെടെ പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിക്കാരി പറയുന്നത്.

NEWS
Advertisment