നിയമസഭ കയ്യാങ്കളി കേസ്; ഈ മാസം ഒമ്പതിന് വിധി

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ സെപ്റ്റംബര്‍ ഒമ്പതിന് വിധി പുറപ്പെടുവിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും നല്‍കിയ തടസഹർജികളിലാണ് തിരുവനന്തപുരം സി.ജെ.എം കോടതി വിധി പുറപ്പെടുവിക്കുക. ഇന്ന് കോടതി ചേരാത്ത സാഹചര്യത്തിലാണ് വിധി പുറപ്പെടുവിക്കുന്നത് മാറ്റിയത്.

കയ്യാങ്കളി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ വിടുതല്‍ ഹർജി നല്‍കിയിരുന്നു. പ്രതികളുടെ ഹർ ജികള്‍ ഫയലില്‍ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേസിന്‍റെ വാദം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല തടസഹർജി നല്‍കിയത്.

കേസില്‍ കക്ഷി ചേരാനോ തടസഹർജി നല്‍കാനോ ചെന്നിത്തലക്കോ അഭിഭാഷക പരിഷത്തിനോ അധികാരമില്ലെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. കക്ഷി ചേരാനും തടസഹർജി നല്‍കാനും ഹർജിക്കാര്‍ക്ക് അധികാരമുണ്ടോ ഇല്ലയോ എന്നാണ് കോടതി ഇന്ന് വിധി പറയേണ്ടിയിരുന്നത്.

Advertisment