ഔദ്യോഗിക രേഖകൾ ചോരുന്നത് തടയുന്നതിന് പുതിയ നടപടികളുമായി സർക്കാർ; രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും

New Update

publive-image

Advertisment

തിരുവനന്തപുരം: ഔദ്യോഗിക രേഖകൾ ചോരുന്നത് തടയുന്നതിന് പുതിയ നടപടികളുമായി സർക്കാർ. കേന്ദ്ര മാർഗ നിർദ്ദേശമനുസരിച്ചായിരിക്കണം രേഖകൾ കൈകാര്യം ചെയ്യണ്ടേതെന്നാണ് പുതിയ ഉത്തരവ്. രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും.

പോലീസിലെ അഴിമതി സംബന്ധിച്ചുള്ള സിഐജി റിപ്പോർട്ട് ചോർന്നത് അന്വേഷിച്ച കമ്മിറ്റി നൽകിയ ശുപാർശയിലാണ് പുതിയ നടപടി. രേഖകളുടെ സുരക്ഷയും രഹസ്യ സ്വഭാവവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ആണ്.

സെക്രട്ടറിയേറ്റിലെ സെഷനുകളിൽ നിന്ന് ഫയലുകൾ ചോരുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. രഹസ്യ സ്വഭാവമുള്ള ഫയലുകൾ ഇരട്ട സീൽ ചെയ്ത് മാത്രമേ വകുപ്പ് മേധാവികൾ അയച്ച് നൽകാൻ പാടുള്ളൂ. വലിയ പ്രാധ്യാന്യമുള്ള വിവരങ്ങൾ കൈമാറാൻ ഇ-മെയിൽ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്

NEWS
Advertisment