സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് ആരോഗ്യവകുപ്പ് പുതുക്കി.എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെല്‍ത്ത് കെയറിന്റെയും തെര്‍മോ ഫിഷര്‍ സയന്‍്റിഫിക്കിന്‍്റെയും ലാബുകളാണ് എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ എയര്‍പോര്‍ട്ടില്‍ പല ലാബുകള്‍ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താന്‍ വേണ്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.

അതേ സമയം സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി തന്നെ തുടരും. എയര്‍പോട്ട്, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തീര്‍ത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആര്‍പിടിസിആര്‍ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും. ആന്‍്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും.

ആര്‍ടിലാമ്ബ് പരിശോധനയ്ക്ക് 1150 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്സ്പേര്‍ട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം.

Advertisment