New Update
Advertisment
കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താൻ പരിശോധന ഊർജ്ജിതമാക്കും. രോഗബാധ സ്ഥിരീകരിച്ച് ദിവസങ്ങളായിട്ടും ഉറവിടം കണ്ടെത്താനാവാത്തത് വലിയ വീഴ്ചയായാണ് ആരോപണം ഉയരുന്നത്.
പൂനൈ എൻഐവിയിൽ നിന്നുള്ള സംഘം പ്രദേശത്ത് ഇന്ന് പരിശോധന നടത്തും. വവ്വാലുകളെ വലവെച്ചു പിടിച്ചും പരിശോധന നടത്തിയേക്കും.
അതേസമയം നിപ്പ ബാധിച്ചു മരിച്ച 12 വയസ്സുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള എഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 68 പേരുടെ പരിശോധനഫലമാണ് നെഗറ്റീവായത്. 274 പേരാണ് നിലവിൽ സംസ്ഥാനത്ത് സമ്പർക്ക പട്ടികയിലുള്ളത്. എന്നാൽ ഏഴ് പേർ നിരീക്ഷണത്തിലാണ്