കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസില്‍ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാന്‍സലര്‍

New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസില്‍ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാന്‍സലര്‍.സവര്‍ക്കറും ഗോള്‍വാള്‍ക്കറും സിലബസില്‍ വന്നതില്‍ അപാകതയില്ല. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിലബസ് പൂര്‍ണമല്ലെന്നും ഇതിനെക്കുറിച്ച് രണ്ടംഗ സമിതി പഠിക്കുമെന്നും അഞ്ച് ദിവസത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദമായതിന് പിന്നാലെ സര്‍വകലാശാല സിലബസില്‍ ആര്‍.എസ്.എസ്. നേതാവ് ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സര്‍വകലാശാലയില്‍ ഉപരോധസമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാക്കാല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സിലബസ് മരവിപ്പിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിസി രംഗത്തെത്തുകയായിരുന്നു.

Advertisment