കേരളം

സംസ്ഥാനത്ത് നവംബർ 1ന് സ്‌കൂളുകള്‍ തുറന്നേക്കും; മാർഗരേഖ തയാറാക്കാൻ നിർദേശം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, September 18, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും തുറക്കുന്നു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നവംബർ മുതൽ സ്കൂളുകള്‍ തുറക്കമെന്നാണ് സൂചന. തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അടച്ച സ്കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങൾക്ക് നിർദേശം നില്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രൈമറിതലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒരുപക്ഷെ, ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നതായിരിക്കാം സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

മാർഗരേഖ തയാറാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

×