ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം; നിലവിൽ വിസിമാർ രാജി വെക്കേണ്ടിവരും: വിഷയത്തിൽ സർക്കാർ ദുർവാശി വിടണം; പ്രതികരിച്ച് കെ മുരളീധരൻ

New Update

publive-image

തിരുവനന്തപുരം: ഒമ്പത് വിസിമാർ രാജിവെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എം പി. വിസി നിയമനത്തിൽ ഇനിയെങ്കിലും സർക്കാർ ദുർവാശി വിടണമെന്ന് കെ മുരളീധരൻ പറഞ്ഞു. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവിൽ വിസിമാർ രാജി വെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇതുവരെ തെറ്റായ പ്രവർത്തനമാണ് ഈ വിഷയത്തിൽ നടന്നത്. ഇതിന് ഗവർണറും കൂട്ടുനിൽക്കുകയാണ് ഉണ്ടായത്. അതിന്റെ ഫലമാണ് ഇപ്പോൾ സംഭവിച്ചതെന്നും രണ്ട് പേർക്കും ഉത്തരവാദിത്വം ഉണ്ടെന്നും ആരും നല്ലവരല്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷനേതാവ് വിഡി സതീശനും ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്.

ഇന്ന് 11.30നുള്ളില്‍ തന്നെ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10.30 ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ചാകും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. വിസിമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചത്.

Advertisment