ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആശങ്കയെന്ന് ഹൈക്കോടതി ;കൊവിഡ് മരണം കണക്കാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തത

New Update

publive-image

Advertisment

കൊച്ചി: തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊവിഡ് മരണം കണക്കാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊവിഡ് ബാധിതനായി രോഗം ഭേദപ്പെട്ട ശേഷം 30 ദിവസത്തിനുള്ളില്‍ മരണമടയുന്നത് കൊവിഡ് മരണമായി കണക്കാക്കാം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളിലാണ് കോടതി സര്‍ക്കാരിനോട് വ്യക്തത തേടിയത്.

Advertisment