വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയൽ: രാജ്യത്ത് ഒന്നാമതായി കേരള പൊലീസ്‌

New Update

publive-image

തിരുവനന്തപുരം: രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരള പൊലീസ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

Advertisment

ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ 2020ലെ വാർഷിക പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം.
കഴിഞ്ഞ വർഷം 657 കേസുകളാണ്‌ വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ്‌ തെളിയിച്ചത്‌. 517 കേസുകൾ തെളിയിച്ച കർണാടകയും ആന്ധ്രയുമാണ്‌ (412) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് വിരലടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യുറോക്കും പോലീസിനും ഇത് അഭിമാന നേട്ടമാണ്.

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻ‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണശ്രമത്തിനിടയിൽ കടയ്ക്കുള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

kerala police
Advertisment