/sathyam/media/post_attachments/A0oiGR03IzUzoVcVPcHE.jpg)
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷിത സ്കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍. സ്കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം കിട്ടിയില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റില്‍ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്.
വ്യാഴാഴ്ച മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും. വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം.