കേരളം

കൊവിഡ് നിയന്ത്രണവിധേയം; മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 22, 2021

തിരുവനന്തപുരം: മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് എതാണ്ട് നിയന്ത്രണ വിധേയമാണെന്നും അതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ 1ന് ആരംഭിക്കുന്നത്. 15 മുതൽ മറ്റു ക്ലാസുകൾ ആരംഭിക്കും. സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. വിദ്യാഭ്യാസ–ആരോഗ്യമന്ത്രിമാർ ചർച്ച നടത്തി. വ്യാഴാഴ്ച ഉന്നതതല യോഗം ചേരും. കരടു പദ്ധതി തയാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും.

×