ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സീനേഷൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; വാക്‌സിന്‍ എടുക്കാനുള്ള വിമുഖത ഒഴിവാക്കണം

New Update

publive-image

തിരുവനന്തപുരം: രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചതായും, ഈ മാസം തന്നെ ഒന്നാം ഡോസ് വാക്സീനേഷൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. മുതിർന്ന പൗരന്മാരിൽ കുറേപ്പേർ ഇനിയും വാക്സീനേഷൻ എടുത്തില്ല. പലരും വിമുഖത കാട്ടുന്നു. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisment

ആകെ 3.44 കോടി പേർ ഒന്നും രണ്ടും ഡോസ് വാക്സീൻ എടുത്തു. 24 ലക്ഷം പേരാണ് ഒന്നാം ഡോസ് വാക്സീൻ എടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്നു മാസം കഴിഞ്ഞ് വാക്സീൻ എടുത്താൽ മതി. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്സീനെടുക്കാൻ ബാക്കിയുണ്ടെങ്കിൽ ഉടനെ വാക്സീൻ എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Advertisment