കേരളം

തിരുവോണം ബമ്പര്‍ അടിച്ചെന്ന അവകാശവാദം; കൈവിട്ടുപോകുമെന്ന് കരുതിയില്ലെന്ന് സെയ്തലവി; ഒടുവില്‍ മാപ്പപേക്ഷ

Wednesday, September 22, 2021

വയനാട്: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കൂട്ടുകാരെ കബളിപ്പിക്കാൻ ആണെന്ന് തുറന്നു സമ്മതിച്ച് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി. തന്റെ അവകാശവാദം കള്ളമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ് സെയ്തലവി ഇപ്പോൾ.

ലോട്ടറിയടിച്ചെന്ന വിവരം ഇത്രവലിയ പ്രശ്‌നമായി മാറുമെന്ന് അറിയുമായിരുന്നില്ലെന്നാണ് സെയ്തലവി പറഞ്ഞത്. അഹമ്മദ്‌ എന്ന കൂട്ടുകാരൻ പറ്റിച്ചതാണെന്നായിരുന്നു ആദ്യം സെയ്തലവി പറഞ്ഞത്‌. തെറ്റ്‌ പറ്റിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ വാർത്ത പരന്നതോടെ അത്‌ ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടുവെന്നും സെയ്തലവി പറഞ്ഞു. എല്ലാത്തിനും ക്ഷമചോദിക്കുന്നുവെന്നും കൂട്ടുകാർക്കും മറ്റ്‌ എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.

കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ എറണാകുളത്തെ ബാങ്കിൽ സമർപ്പിച്ചു. 12 കോടി രൂപയുടെ ഭാഗ്യക്കുറിയായിരുന്നു ജയപാലൻ നേടിയത്.

×