/sathyam/media/post_attachments/qomE71d1BpfYQngovv2n.jpg)
തിരുവനന്തപുരം: തൃശ്ശൂർ വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ ഡിജിപിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ അറിയിക്കും. ജയിൽ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടീസ് നൽകിയത്. ഉത്തര മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി.