കേരളം

ത്രിപുരയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍ നാളെ സിപിഎമ്മിന്റെ ധനശേഖരണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 24, 2021

തിരുവനന്തപുരം: ത്രിപുരയില്‍ അക്രമണം നേരിടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍ നാളെ ധനശേഖരണം നടത്തുമെന്ന് സിപിഎം. 35,000 കേന്ദ്രത്തിൽ നടക്കുന്ന ധനശേഖരണത്തിൽ എല്ലാ പാർടി അംഗങ്ങളും സംഭാവന നൽകും. ഹുണ്ടിക വഴിയും ധനം സമാഹരിക്കും.

സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും വസ്തുവകകൾക്കും നേരെ ബിജെപി ക്രിമിനലുകൾ നടത്തിയ കൊടിയ ആക്രമണമത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

×