കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, September 24, 2021

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കേരള പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. വൈകീട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്. തൃശ്ശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി.

വിളിച്ചത് ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാൻ തൃശ്ശൂർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്.

×