New Update
Advertisment
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാക്കനാട് മൗണ്ട് സെൻറ് തോമസിൽ എത്തിയാണ് കർദിനാളിനെ കണ്ടത്. നാർകോട്ടിക് ജിഹാദ് വിവാദത്തിൽ അനുനയ ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച.
ബി.ജെ.പിയുമായി സി.പി.ഐ.എം കൂട്ടുകൂടുന്നതിന്റെ തെളിവാണ് കോട്ടയം നഗരസഭയിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ സി.പി.ഐ.എം ഒരു പോലെ കൂട്ടുപിടിക്കുന്നു. ഈ ബന്ധത്തിലൂടെയാണ് എൽ.ഡി.എഫ് തുടർ ഭരണം ഉറപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സി.പി.ഐ.എം നിലപാടില്ലാതെ പാർട്ടിയായി മാറിയെന്നും വിമർശനം. യു.ഡി.എഫിനെയും കോൺഗ്രസിനെയും എതിർക്കാൻ സി.പി.ഐ.എം ഏത് ചെകുത്താന്റെയും കൂട്ട് പിടിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു.