New Update
Advertisment
തിരുവനന്തപുരം: കോവിഡാനന്തരം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്നും ന്യായീകരണമില്ലാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ പരിഗണിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.