Advertisment

ആദ്യ ഡോസ് വാക്‌സിനേഷന്‍ 91.62 ശതമാനവും, രണ്ടാം ഡോസ് വാക്‌സിനേഷന്‍ 39.47 ശതമാനവും കടന്നു; സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ഇതുവരെ നല്‍കിയത് മൂന്നര കോടി ഡോസ് വാക്‌സിന്‍

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനേഷനില്‍ മറ്റൊരു അധ്യായം കൂടി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്‌സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്‌സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്‌സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148). സംസ്ഥാനത്ത് ഇനി ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്.

കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാനുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷനായി ആരും വിമുഖത കാണിക്കരുത്. ഇനിയും വാക്‌സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Advertisment