കേരളം

എഴുത്തുകാരൻ കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, September 26, 2021

കൊച്ചി: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണിക്കൃഷ്ണൻ (68) അന്തരിച്ചു. കോവിഡ് ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. കട്ട് കട്ട് മാസിക, ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.

കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്‌, സമസ്‌ത കേരള സാഹിത്യ പരിഷത്ത് അംഗം തുടങ്ങിയ നിലകളിലും സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. കലൂർ പോണോത്ത് നാരായണന്റെയും കല്യാണിയുടെയും മകനാണ്. അനീഷ ബേബിയാണ് ഭാര്യ. മക്കൾ: നിഖിൽ, നീരജ്. മരുമകൾ: അനുപമ.

×