New Update
Advertisment
കണ്ണൂര്‍/കോഴിക്കോട്: കണ്ണൂരിലും കോഴിക്കോടും തീപിടിത്തം. കണ്ണൂര്‍ താണെയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടര്‍ന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി കട ഒഴിഞ്ഞുകിടന്നതിനാല്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായില്ല. കണ്ണൂരിലെ രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപടർന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടൺമില്ലിലാണ് തീപിടിത്തമുണ്ടായത്. സ്പിന്നിങ് മില്ലിലെ വേസ്റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നും മൂന്ന് യുണിറ്റ് ഫയര്‍ഫോഴസ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.