Advertisment

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ കര്‍ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയ്ക്ക് കൈപൊള്ളി ; നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കര്‍ദിനാള്‍ ക്ലിമ്മീസിന്റെ നിലപാടിനെതിരെ മലങ്കര സഭയിലെ രൂപതാധ്യക്ഷന്‍മാര്‍ ! പാലാ ബിഷപ്പിന് പരസ്യ പിന്തുണയുമായി തിരുവല്ല അതിരൂപതാധ്യക്ഷന്‍ പാലാ അരമനയിലെത്തിയതും ശ്രദ്ധേയമായി ! കര്‍ദിനാള്‍ ക്ലിമ്മീസിനെതിരെ നിലപാടുമായി കൂടുതല്‍ മലങ്കര സഭാ രൂപതകള്‍. കേരള കത്തോലിക്കാ സഭയുടെ ഏക ശബ്ദമാകാനിറങ്ങിയ കര്‍ദിനാള്‍ ക്ലിമ്മീസിന് സ്വന്തം സഭയുടെ പോലും പിന്തുണ ഉറപ്പിക്കാനായില്ലേ ?

New Update

കോട്ടയം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ വിയോജിക്കുകയും വിവിധ മതനേതാക്കളെ വിളിച്ച് സമാധാന യോഗം ചേരുകയും ചെയ്ത മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയ്ക്ക് എതിരെ മലങ്കര സഭയിലെ നാലു രൂപതകള്‍ രംഗത്ത്.

Advertisment

publive-image

ഇതില്‍ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പാലാ രൂപതാ ആസ്ഥാനത്തെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണ അറിയിച്ചു.

ഭരണങ്ങാനത്ത് ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയപ്പോഴാണ് ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസും സംഘവും പാലാ അരമനയില്‍ എത്തിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം ഉള്ളതായാണ് സഭാ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

അതേസമയം സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഭരണങ്ങാനത്ത് വന്നപ്പോള്‍ പാലാ ബിഷപ്പിനെ കണ്ടു മടങ്ങിയതെ ഉള്ളുവെന്നുമാണ് തിരുവല്ല അതിരൂപതാ കേന്ദ്രങ്ങളുടെ വിശദീകരണം.

നര്‍ക്കോട്ടിക് ജിഹാദ് കേരളത്തിലുണ്ടെന്ന പാലാ രൂപതാധ്യക്ഷന്റെ നിലപാട് വന്നതിനു തൊട്ടു പിന്നാലെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയതാണ് മലങ്കര കത്തോലിക്കാ സഭ.

സഭയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ബസേലിയൂസ് ക്ലിമ്മീസ് ബാവ പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയുകയും ഇതിനെതിരെ പരസ്യ നിലപാട് എടുക്കുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ സ്വന്തം സഭയുടെ ഭാഗമായ രൂപതകള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്.

publive-image

തിരുവല്ലാ മലങ്കര അതിരൂപത കര്‍ദിനാള്‍ ക്ലിമ്മീസിന്റെ നിലപാടിനോട് ഒട്ടും അനുകൂലമായല്ല ആദ്യഘട്ടം മുതല്‍ പ്രതികരിച്ചിരുന്നത്. പാലാ രൂപതാധ്യക്ഷനെ സന്ദര്‍ശിച്ച് തന്റെ പിന്തുണ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അറിയിച്ചതോടെ പരസ്യമായി കര്‍ദിനാള്‍ ക്ലിമ്മീസിന്റെ നിലപാടിനെ അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുന്നുവെന്നാണ് പാലാ രൂപതാ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍ .

അതിനാല്‍ ഈ സന്ദര്‍ശനത്തിന്റെ ഫോട്ടോ രൂപതയുടെ ഫേസ്ബുക്ക് പേജിലൂടെ രൂപതാ ഔദ്യോഗികമായി പുറത്തു വിട്ടിട്ടുമുണ്ട്. ഇതോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ നിലപാട് തിരുവനന്തപുരം അതിരൂപയുടെ മാത്രം നിലപാടാണെന്ന് തെളിയുകയാണ്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രൂപതകളിലെ അധ്യക്ഷന്‍മാര്‍ പാലാ ബിഷപ്പിനെ കണ്ട് തങ്ങളുടെ പിന്തുണ അറിയിക്കുമെന്നാണ് സൂചന . ഇതോടെ മലങ്കര സഭയിലെ ഭിന്നത പൂര്‍ണമാകും. അതിനിടെ വിഷയത്തില്‍ സിറോ മലബാര്‍ സഭയില്‍ വലിയ ഐക്യം ദൃശ്യമാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിലെ ചുരുക്കം വൈദീകരൊഴിച്ചാല്‍ ബാക്കിയെല്ലാവരും പാലാ ബിഷപ്പിനൊപ്പമാണ്. വലിയ പിന്തുണയാണ് ഓരോ ദിവസവും പാലാ രൂപതാധ്യക്ഷന് ലഭിക്കുന്നത്. വിവിധ രൂപതകളിലെ ബിഷപ്പുമാരും വൈദീകരും പാലാ രൂപതാധ്യക്ഷനെ കണ്ട് പിന്തുണ അറിയിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ആരോപണ വിധേയരായ സിറോ മലബാര്‍ സഭ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് സര്‍ക്കാരിലും സാമുദായിക തലത്തിലും നിലപാട് എടുക്കാന്‍ പോയ കര്‍ദിനാള്‍ ക്ലിമ്മീസിന്റെ നിലപാടിനെതിരെ സ്വന്തം സഭയില്‍ നിന്നും എതിര്‍പ്പുയര്‍ന്നത്.

മലങ്കര സഭയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രൂപതകളാണ് സ്വന്തം സഭാ നേതാവിനെതിരെ രംഗത്തുവന്നത്. ഇതോടെയാണ് വിഷയത്തിലിടപെട്ട് കത്തോലിക്കാ സഭയുടെ നിലപാട് താനാണ് തീരുമാനിക്കുന്നതെന്ന കര്‍ദിനാള്‍ ക്ലിമ്മീസിന്റെ ശ്രമം പരിഹാസ്യമാകുന്നത്.

സ്വന്തം രൂപതാധ്യക്ഷന്‍മാരെ പോലും വിശ്വാസത്തിലെടുക്കാനാകാത്ത കര്‍ദിനാള്‍ ക്ലിമ്മീസിങ്ങനെ മറ്റൊരു സഭയുടെ നിലപാടിനെ തിരുത്താനിറങ്ങുന്നതെന്നും ചോദ്യം ഉയരുകയാണ്. അതിനിടെ ലത്തീന്‍ വിഭാഗത്തിലെ ബിഷപ്പുമാരാരും ഇതുവരെ ഒരു നിലപാടും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

Advertisment