പുരാവസ്തുവില്‍ മാത്രമല്ല ഹോക്കിയിലുമുണ്ട് മോണ്‍സണ് പിടി! 2019-ലെ 'മോണ്‍സണ്‍ എഡിഷന്‍ ഗോള്‍ഡ് കപ്പ്, നാഷണല്‍ ഹോക്കി ഫെസ്റ്റി'ന് വേണ്ടി ഗാനം ആലപിച്ചത് എം.ജി. ശ്രീകുമാര്‍; മോണ്‍സന്റെ ഒപ്പം അഭിനയിച്ച് തകര്‍ത്ത് ബിനീഷ് ബാസ്റ്റിനും, വീഡിയോയില്‍ സാന്നിധ്യമറിയിച്ച് മുന്‍ ഡിഐജി എസ് സുരേന്ദ്രനും; 'ക്രിയേഷന്‍' സഹിന്‍ ആന്റണി വക! വീഡിയോ വൈറല്‍

author-image
admin
New Update

publive-image

ട്ടിപ്പുക്കേസില്‍ പിടിയിലായ മോണ്‍സണ്‍ മാവുങ്കല്‍ അഭിനയിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2019-ലെ 'മോണ്‍സണ്‍ എഡിഷന്‍ ഗോള്‍ഡ് കപ്പ് നാഷണല്‍ ഹോക്കി ഫെസ്റ്റി'ന് വേണ്ടി പുറത്തിറക്കിയ ദൃശ്യങ്ങളിലാണ് മോണ്‍സണ്‍ സാന്നിധ്യമറിയിച്ചത്.

Advertisment

'എറണാകുളം ഹോക്കി ലവ്വേഴ്‌സാ'ണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ലഹരിക്കടിമകളായ യുവാക്കളെ ഹോക്കി കളിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിവൃത്തം. നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരെ ദൃശ്യങ്ങളില്‍ കാണാം.

ഗായകന്‍ എം.ജി. ശ്രീകുമാറിന്റേതാണ് ആലാപനം. വീഡിയോ ദൃശ്യങ്ങളുടെ അവസാനം മുന്‍ ഡിഐജി എസ് സുരേന്ദ്രനും പ്രത്യക്ഷപ്പെടുന്നുണ്ട്. 'കളയടാ ലഹരി, കളിക്കെടാ ഹോക്കി' എന്ന വീഡിയോ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് പേജിലൂടെ മോണ്‍സണ്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 24 ന്യൂസ് ചാനലിലെ ആരോപണവിധേയനായ സഹിന്‍ ആന്റണിയാണ് വീഡിയോയുടെ 'ക്രിയേഷന്‍' നിര്‍വഹിച്ചിരിക്കുന്നത്.

Advertisment