/sathyam/media/post_attachments/godFbWKHJbtYtF9KOxRP.jpg)
പാലാ: നിഥിനയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പ്രണയ ബന്ധത്തില്‍നിന്ന് പിന്‍മാറിയതിലുള്ള പകയാണെന്ന് പ്രതി അഭിഷേക് പോലീസിന് മൊഴിനല്‍കി. 'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകം ആഗ്രഹിച്ചിരുന്നില്ലെന്നും തന്റെ സംശയത്തിന് കൃത്യമായി മറുപടി ലഭിക്കുന്നതിന് നിഥിനയെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം വെച്ചിരുന്നതെന്നുമാണ് അഭിഷേക് പറയുന്നത്. പെണ്‍കുട്ടിയെ പേടിപ്പിക്കുന്നതിന് സ്വയം കൈത്തണ്ട മുറിക്കുന്നതിനാണ് കത്തിയുമായി എത്തിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
സംസാരത്തിനിടെ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വെക്കുകയുമായിരുന്നെന്നും ഇയാള്‍ പറയുന്നു. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us