ഒറ്റ കുത്തില്‍ തന്നെ നിഥിനയുടെ വോക്കല്‍ കോഡ് അറ്റു! കൊലപാതകം പ്രതി കൃത്യമായി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്; നിഥിനയെ കൊല്ലുമെന്ന് അഭിഷേക് സുഹൃത്തിന് സന്ദേശമയച്ചിരുന്നു

New Update

publive-image

പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം പ്രതി കൃത്യമായി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ്. നിഥിനമോളെ കൊല്ലുമെന്ന് അഭിഷേക് സുഹൃത്തിന് സന്ദേശമയച്ചിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

ഒറ്റ കുത്തില്‍ തന്നെ നിഥിനയുടെ വോക്കല്‍ കോഡ് അറ്റു. എങ്ങനെ കൊലപ്പെടുത്തണമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായും പൊലീസിന് സംശയമുണ്ട്. കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേല്‍പ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി.

Advertisment