New Update
മലപ്പുറം: താനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മേഖലയിലെ കടകളെല്ലാം തന്നെ അടയ്ക്കുകയും ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു. താനൂര്‍ നഗരത്തില്‍ വെച്ചാണ് ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.
Advertisment