നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് അറിയാം; സ്വന്തം ഗുരുവിന്റെ കുതികാല് വെട്ടിയ പ്രതിപക്ഷ നേതാവ് ധാർമ്മികത പഠിപ്പിക്കണ്ട-വി.ഡി.സതീശന് മറുപടിയുമായി അന്‍വര്‍

author-image
admin
New Update

publive-image

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമസഭയില്‍ ഹാജരാവാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി പി.വി. അന്‍വര്‍. നിയമസഭയില്‍ എപ്പോള്‍ വരണമെന്നതു തനിക്ക് അറിയാം. ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നും അറിയാം. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വന്തം ഗുരുവിന്റെ കുതികാല്‍വെട്ടിയ വി.ഡി. സതീശന്‍ തന്നെ ധാര്‍മികത പഠിപ്പിക്കേണ്ടെന്ന് പി.വി. അന്‍വര്‍ പറഞ്ഞു.

Advertisment

https://www.facebook.com/pvanvar/videos/353182283261033/?t=0

രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ട് പോകുമ്പോള്‍ എവിടെയാണ് പോകുന്നതെന്ന് ഇന്റലിജന്‍സ് പോലും അറിയാറില്ല. അങ്ങനെയുള്ള നേതാവിന്റെ അനുയായിയാണ് വി.ഡി. സതീശന്‍. നിയമസഭയില്‍ എപ്പോള്‍ വരണമെന്നൊക്കെ തനിക്ക് നന്നായറിയാമെന്നും ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാനും അറിയാമെന്നും ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം പറയുന്നു.

കോൺഗ്രസിന്റെ മുഴുവൻ ദേശീയ നേതാക്കളെയും കളത്തിലിറക്കി, കിട്ടാവുന്നതിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അന്ന് സതീശന്റെ ആവശ്യം താൻ നിയമസഭയിൽ വരരുതെന്നായിരുന്നു. ഇപ്പോൾ നിയമസഭയിൽ തന്നെ കാണാത്തതിൽ സതീശന് വിഷമമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്രയൊക്കെ സ്നേഹമുള്ള പഴയകാല കോൺഗ്രസ് നേതാക്കൾ ഇന്നും കേരളത്തിലുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം വർദ്ധിക്കുന്നുവെന്നും അൻവർ പറഞ്ഞു.

pv anvar vd satheesan
Advertisment