മുംബൈ: ഫാഷന്‍ ഡിസൈനറായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രീത (29) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നുമുള്ള ആരോപണമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത്. ഭര്‍ത്താവിന്റെ വീടിന് സമീപമുള്ള മറ്റൊരാളാണ് വീട്ടുകാരെ മരണവിവരം വിളിച്ചറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
ബന്ധുക്കള്‍ പൂനെ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും, ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )