'ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്പെടും' -ശിവന്‍കുട്ടിയെ ട്രോളി അബ്ദുറബ്

New Update

publive-image

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പത്രസമ്മേളനത്തില്‍ പറ്റിയ അമളിയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ, 23 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞിരുന്നു.

Advertisment

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണവും പേരുകളും എണ്ണിപ്പറഞ്ഞ് ശിവന്‍കുട്ടിയെ പരിഹസിച്ചാണ്‌ അബ്ദുറബിന്റെ പ്രതികരണം. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്ന വാചകത്തോടെ ഇന്ത്യയുടെ ഭൂപടവും ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

https://www.facebook.com/PK.Abdu.Rabb/posts/4996156543730961

ഫേസ്ബുക്ക് പോസ്റ്റ്...

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും,
8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും
പേരുകൾ താഴെ കൊടുക്കുന്നു..
ആർക്കെങ്കിലും ഉപകാരപ്പെടും.
സംസ്ഥാനങ്ങൾ :-
1 ആന്ധ്രാപ്രദേശ്
2 അരുണാചൽ പ്രദേശ്
3 ആസ്സാം
4 ബീഹാർ
5 ഛത്തീസ്ഗഢ്
6 ഗോവ
7 ഗുജറാത്ത്
8 ഹരിയാന
9 ഹിമാചൽ പ്രദേശ്
10 ജാർഖണ്ഡ്
11 കർണാടകം
12 കേരളം
13 മധ്യ പ്രദേശ്
14 മഹാരാഷ്ട്ര
15 മണിപ്പൂർ
16 മേഘാലയ
17 മിസോറം
18 നാഗാലാ‌ൻഡ്
19 ഒഡിഷ
20 പഞ്ചാബ്
21 രാജസ്ഥാൻ
22 സിക്കിം
23 തമിഴ്‌നാട്
24 തെലുങ്കാന
25 ത്രിപുര
26 ഉത്തർ പ്രദേശ്
27 ഉത്തരാഖണ്ഡ്
28 പശ്ചിമ ബംഗാൾ
കേന്ദ്രഭരണ പ്രദേശങ്ങൾ :-
1 ആൻഡമാൻ-നിക്കോബാർ
2 ചണ്ഡീഗഡ്
3 ദാദ്ര - നഗർ ഹവേലി, ദാമൻ-ദിയു
4 ഡൽഹി
5 ലക്ഷദ്വീപ്
6 പുതുശ്ശേരി
7 ജമ്മു & കശ്മിർ
8 ലഡാക്ക്

Abdu Rabb v sivankutty P.K. Abdu Rabb
Advertisment