New Update
Advertisment
കോഴിക്കോട്: ചന്ദ്രിക കള്ളപ്പണക്കേസില്‍ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്തത്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് ചോദ്യം ചെയ്തത്.
നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും ലീഗിനെയും മറയാക്കിരുന്നുവെന്ന് ജലീല്‍ ആരോപിച്ചിരുന്നു.