ച​ന്ദ്രി​ക ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​റി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, October 13, 2021

കോ​ഴി​ക്കോ​ട്: ച​ന്ദ്രി​ക ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​റി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ച​ന്ദ്രി​ക ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​മെ​ന്ന നി​ല​യി​ലാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

നോ​ട്ട് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ ച​ന്ദ്രി​ക ദി​ന​പ്പ​ത്ര​ത്തി​ന്‍റെ മ​റ​വി​ല്‍ 10 കോ​ടി രൂ​പ ക​ള​ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മ​ക​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ന് ച​ന്ദ്രി​ക ദി​ന​പ്പ​ത്ര​ത്തെ​യും ലീ​ഗി​നെ​യും മ​റ​യാ​ക്കി​രു​ന്നു​വെ​ന്ന് ജ​ലീ​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

×