കേരളം

കോഴിക്കോട്ട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, October 14, 2021

കോഴിക്കോട്: കമിതാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെറുകുളം സ്വദേശി മുഹമ്മദ് നിസാർ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മൽ റിൻസി (29) എന്നിവരെയാണ്​ പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റിൽ സ്പേസിലെ വാടക മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്​ചയാണ് ഇവർ മുറിയെടുത്തത്.

ബുധനാഴ്​ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാൽ ജീവനക്കാർ രാത്രിയോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 24-നാണ് കുറുവങ്ങാട് സ്വദേശിയുടെ ഭാര്യ റിൻസിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തൽമണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിൻസിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാർജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിൻസിയാണിതെന്ന് വ്യക്തമാകുന്നത്.

തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കാമുകൻ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിൻസി. കുട്ടിയെ ഭർത്താവ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. വിവാഹിതനായ നിസാറും ഭര്‍ത്തൃമതിയായ റിന്‍സിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് പോലിസ് പറയുന്നത്.

×