കരാറുകാരുടെ വിഷയത്തില്‍ മുഹമ്മദ് റിയാസ്, പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശിവന്‍കുട്ടി: സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം

New Update

publive-image

തിരുവനന്തപുരം: സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം.പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയിൽ വി ശിവൻകുട്ടിയും കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസുമാണ് പാർട്ടി എംഎൽമാരുടെ വിമർശനം കേട്ടത്.

Advertisment

കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വെച്ച് മുഹമ്മദ് റിയാസ് പറഞ്ഞത്.

എന്നാൽ, നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടി എംഎൽഎമാർ മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞത്. തലശ്ശേരി എംഎൽഎ എഎൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്.

കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശം മുഹമ്മദ് റിയാസ് നടത്തിയത് ശരിയായില്ലെന്നായിരുന്നു എംഎൽഎമാരുടെ വിയോജിപ്പ്. വിമർശനങ്ങളേറിയതോടെ സിപിഎം പാർലമെന്‍ററി പാർട്ടി സെക്രട്ടറി ടിപി.രാമകൃഷ്ണൻ ഇടപെട്ടു. പിന്നാലെ റിയാസ് തന്‍റെ പരാമർശത്തിലെ ഉദ്ദേശം യോഗത്തിൽ വിശദീകരിച്ചു. തന്റെ പരാമർശം തെറ്റായ ഉദ്ദേശത്തിലല്ലെന്ന് വിശദീകരിച്ച മന്ത്രി പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദപ്രകടനവും നടത്തി.

എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ താളം തെറ്റിയ പ്ലസ് വണ്‍ പ്രവേശനം വിമർശനമായി തന്നെ യോഗത്തിൽ ഉയർന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോൾ ഇതിനാനുപാതികമായ പ്ലസ് വണ്‍ സീറ്റുകൾ ഉണ്ടോ എന്ന പരിശോധിച്ചോ എന്ന ചോദ്യമാണ് ശിവൻകുട്ടിക്ക് നേരെ ഉയർന്നത്. ചൊവ്വാഴ്ച എകെജി സെന്‍ററിലാണ് സിപിഎം നിയമസഭാ കക്ഷി യോഗം ചേർന്നത്.

mohammed riyas v sivankutty
Advertisment