കൊല്ലത്ത് എസ്എഫ്‌ഐ-ബിജെപി സംഘര്‍ഷം; എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്ക്‌

New Update

publive-image

Advertisment

കൊല്ലം: കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിന് കൈയ്ക്ക് വെട്ടേറ്റു. തലയിലടക്കം പരിക്കേറ്റ മൂന്ന് ബി‌ജെ‌പി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോളേജിൽ ബി ജെ പി പ്രവർത്തകർ ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

Advertisment