'ഞാന്‍ തിരിച്ചെത്തി'; ഫേസ്ബുക്ക്‌ കുറിപ്പുമായി പി.വി. അന്‍വര്‍; കമന്‍റുകള്‍ക്ക് മറുപടിയും

New Update

publive-image

മലപ്പുറം: ഏറെനാളായി മണ്ഡലത്തിലും നിയമസഭയിലും കാണാനില്ലെന്ന പ്രതിപക്ഷ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. 'ഞാന്‍ തിരിച്ചെത്തി' എന്ന ഫേസ്ബുക്ക്‌ കുറിപ്പോടെയാണ് അന്‍വറിന്റെ പ്രതികരണം.

Advertisment

https://www.facebook.com/pvanvar/posts/411212657038299

എംഎല്‍എയുടെ പോസ്റ്റിനെ പരിഹസിച്ച് കമന്‍റ് ചെയ്യുന്നവര്‍ക്ക് മറുപടിയും എംഎല്‍എ നല്‍കുന്നുണ്ട്. കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോ.ആദ്യം ആ വില ഉയർത്താൻ നോക്ക്‌ എന്നാണ് എംഎല്‍എയുടെ പരിഹാസം. ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും മറുപടി നല്‍കാന്‍ എംഎല്‍എ മടിച്ചിട്ടില്ല. പി.വി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

അന്‍വര്‍ നിയമസഭയില്‍ നിന്ന് വിട്ടുനിന്നത് പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയിരുന്നു. എം.എല്‍.യ്‌ക്കെതിരേ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയതേ ഇല്ല.

pv anvar
Advertisment