തിരുവനന്തപുരം: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ബില്ലുകളുടെ പേയ്‌മെന്റ്, സോഷ്യല്‍ മീഡിയയുടെ ഉപയോഗം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഇന്ന് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഉപഭോക്താവിന് അപകടക്കെണിയൊരുക്കുന്ന നിരവധി വ്യാജ ആപ്ലിക്കേഷനുകളും ഇന്ന് സജീവമാണ്. ഈ സാഹചര്യത്തില്‍ ആപ്ലിക്കേഷനുകള്‍ 'ആപ്പ്' ആകാതിരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് കേരള പൊലീസ്.
/sathyam/media/post_attachments/dofjMPWABo9xZ0bfk2ki.jpg)
നിര്‍ദ്ദേശങ്ങള്‍...
- ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകൾ വഴിയും ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.
- വളരെ അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക, മറ്റുള്ളവ അൺ ഇൻസ്റ്റാൾ ചെയ്യുക.
- ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപെടുന്നതായ പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ നിയന്ത്രിക്കുകയും ചെയ്യുക.
- മൊബൈൽ ഫോൺ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നൽകിയാൽ അതിനു ശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.
- ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക
- മൊബൈൽ ഫോൺ, ആന്റി വൈറസ് സോഫ്റ്റ്വയർ എന്നിവ എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയി വയ്ക്കുക.