09
Friday June 2023
കേരളം

ശബരിമല തീര്‍ഥാടനം 19-ന് ശേഷം മാത്രം; മലയോര മേഖലകളില്‍ ഗതാഗത നിയന്ത്രണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, October 16, 2021

തിരുവനന്തപുരം: പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Posts

More News

കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം  അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന്  മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്.  52% […]

ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]

ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]

ന്യൂയോർക് : കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നത് തുടരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിനാൽ, ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉള്ളിൽ തന്നെ തുടരാനും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും മൂന്നാം ദിവസവും തുടരുന്നു.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന കട്ടിയുള്ളതും […]

ഹൂസ്റ്റൺ: ലോക സമാ​ധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാനായും ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ‍ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിം​ഗുകൾ നടത്തുന്നു. രാത്രി യോ​ഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്ര​ഭാഷണങ്ങൾ നടത്തും. പകൽ രാ​വിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിം​ഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ […]

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെഎച്ച്എന്‍എ)യുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷണ്‍ ‘അശ്വമേധ’ത്തിന്റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാര്‍ച്ചന പൂര്‍ത്തിയാക്കിയവരെ പാരമ്പര്യത്തിന്റേയും ആചാരാനുഷ്ഠാനളുടെയും കലയുടെയും കൂടിച്ചേരലായ ഓണവില്ല് നല്‍കി ആദരിക്കും. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ലളിതാ സഹസ്രനാമജപ യജ്ഞത്തില്‍ ആയിരത്തിലധികം അമ്മമാരാണ് പങ്കെടുത്തത്. എല്ലാ വെള്ളിയാഴ്ചകളിലും തുടര്‍ച്ചയായി നടന്ന യജ്ഞത്തില്‍ ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കിയ 150 പേരെ ആദരിക്കും. ഓണവില്ല് നിര്‍മ്മിച്ച് വരച്ച് നല്‍കാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്ന തിരുവനന്തപുരം കരമനയിലെ വാണിയംമൂല […]

ചിക്കാഗോ: മേയർ ബ്രാൻഡൻ ജോൺസൺ വ്യാഴാഴ്ച ചിക്കാഗോ പബ്ലിക് സ്കൂൾ ജീവനക്കാർക്ക് നഗരത്തിലെ ജീവനക്കാർക്ക് ലഭിക്കുന്ന 12 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി നൽകി . “ഈ നയം അർത്ഥവത്താണ്. ”ചിക്കാഗോ ടീച്ചേഴ്സ് യൂണിയൻ പ്രസിഡന്റ് സ്റ്റേസി ഡേവിസ് ഗേറ്റ്സ് സിറ്റി ഹാളിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.“വാസ്തവത്തിൽ, ഏതൊരു വ്യവസായത്തിലും പ്രവർത്തിക്കുന്ന ഓരോ സ്ത്രീക്കും – ഏതെങ്കിലും വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഏതൊരു രക്ഷിതാവിനും – അവരുടെ കുട്ടിയെ വളർത്തുന്നതിനുള്ള മാനദണ്ഡമായിരിക്കണം ഇത്. മാത്രമല്ല, അവരുടെ ശരീരത്തെ സുഖപ്പെടുത്താനുള്ള […]

മയാമി: ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയ നൂറിലധികം രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ രഹസ്യ രേഖകളുടെ അന്വേഷണത്തിലാണ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഇതോടെ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റിനെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി. മിയാമി ഫെഡറൽ കോടതിയിലെ കുറ്റപത്രം അസാധാരണമാണ്, കാരണം ഒരു മുൻ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിലൊന്നെങ്കിലും […]

error: Content is protected !!