ന്യൂഡൽഹി: കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ജീവനുകൾ നഷ്ടമായത് ദുഃഖകരമാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു”, പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തു.
കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു.
— Narendra Modi (@narendramodi) October 17, 2021
കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ‘‘കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകും. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് ടീമുകളെ ഇതിനകം അയച്ചിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നു.’– അമിത് ഷാ ട്വീറ്റ് ചെയ്തു.
We are continuously monitoring the situation in parts of Kerala in the wake of heavy rainfall and flooding. The central govt will provide all possible support to help people in need. NDRF teams have already been sent to assist the rescue operations. Praying for everyone’s safety.
— Amit Shah (@AmitShah) October 17, 2021
പെര്‍ത്ത്: റോഡ് യാത്രയ്ക്കിടെ ട്രക്കില്‍ നിന്നു തെറിച്ചു പോയ ആണവ ഉപകരണം കണ്ടെത്തി. റേഡിയോ ആക്ടിവ് പദാര്‍ഥം അടങ്ങിയ കാപ്സ്യൂള്‍ വലുപ്പമുള്ള ഉപകരണം ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലെ ന്യൂമാന്‍ എന്ന ഖനന നഗരത്തിന് തെക്കുഭാഗത്താണ് കണ്ടെത്തിയത്. ഇരുമ്പ് അയിരിന്റെ സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയോ ആക്ടിവ് ഐസോടോപ്പ് ആയ സീഷ്യം~137 അടങ്ങിയ കാപ്സ്യൂളാണ് 1400 കിലോമീറ്റര്‍ നീണ്ട യാത്ര.്ക്കിടെ നഷ്ടമായത്. ജനുവരി 12 ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന് സ്റേറാറേജിലേക്ക് കൊണ്ടുപോവുന്ന വഴിയായിരുന്നു ഇത്. ജനുവരി 16 […]
കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം. കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ […]
കൊച്ചി: സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്ട്ടിന് സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്കി 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി. 78,60,000 രൂപയും 80 പവന് സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ പറയുന്നു. യുവതി പൊലീസില്‍ പരാതി നല്കുമെന്നു വന്നതോടെ ഏഴു പൊലീസ് […]
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ നിക്കി ഹാലിയും രംഗത്ത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനാണ് അമ്പത്തൊന്നുകാരി ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്. പഞ്ചാബില്‍നിന്ന് 1960 കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രണ്‍ധാവ രാജ് കൗര്‍ ദമ്പതികളുടെ മകള്‍ ആണ് നിക്കി ഹാലി. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമാണ് നിക്കി. 2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകാന്‍ മുന്‍ പ്രസിഡന്റ് […]
ജിദ്ദ: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ബുധനാഴ്ച്ച മരണപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ മയ്യിത്ത് പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. വ്യാഴാഴ്ച റിയാദിലായിരുന്നു ഖബറടക്കം. തൃശൂർ, മാള സ്വദേശി ബ്ലാക്കല്‍ അനസ് – ഷൈനി ദമ്പതികളുടെ മകളും റിയാദിലെ നൂറാ കോളജ് വിദ്യാർഥിനിയുമായിരുന്ന ആമിന ജുമാന (21) ആണ് മരിച്ചത്. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകളായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്കൂളിൽ […]
കിന്‍ഷാസാ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ വിശ്വാസികള്‍. തലസ്ഥാനമായ കിന്‍ഷാസായിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു കുര്‍ബാന. ആഫ്രിക്കന്‍ വന്‍കരയില്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും വലിയ കുര്‍ബാനയാണിത്. പതിറ്റാണ്ടുകള്‍ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗവും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1985ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്. […]
ലോസേന്: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന് അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]
കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]
ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]