Advertisment

ദേശീയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ! ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാത്ത ദേശീയ മാധ്യമങ്ങള്‍ക്ക് കെസിയുടെ പരിഹാസം. ''കോണ്‍ഗ്രസിന്റെ കാര്യം ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. അതിനു ആരുടെയും ഉപദേശം വേണ്ടെന്നും" തുറന്നടിച്ച് കെസി വേണുഗോപാല്‍ ! പ്രതിപക്ഷത്തെ ആക്രമിച്ച് ഭരണപക്ഷത്തിന്റെ വീഴ്ച മറയ്ക്കാനാണ് ദേശീയ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും വേണുഗോപാല്‍

New Update

publive-image

Advertisment

ഡല്‍ഹി: ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാത്ത ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളെ കണക്കറ്റ് പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിനെ മാത്രം വിമര്‍ശിക്കുകയും ബിജെപിയുടെ വീഴ്ചകളില്‍ പ്രതികരിക്കാതിരിക്കുകയും ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട്സം സാരിക്കുമ്പോഴായിരുന്നു അവരുടെ ഇരട്ടത്താപ്പ് അദ്ദേഹം ചൂട്ടിക്കാട്ടിയത്. രാഹുല്‍ ഗാന്ധിയുടെ കര്‍ത്തവ്യമെന്തെന്ന് ഒരു ദേശീയമാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന്, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ്. കോണ്‍ഗ്രസിന്റെ കാര്യം ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. അതിനു ആരുടെയും ഉപദേശം വേണ്ടെന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചു.

രാഹുലിന്റെയും സോണിയയുടെയും നേതൃത്വത്തെ കുറിച്ച് കോണ്‍ഗ്രസില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നും കെ.സി വ്യക്തമാക്കി. കോണ്‍ഗ്രസിന ആക്രമിക്കുക എന്ന നിലപാടുമാത്രമാണ് ചില മാധ്യമങ്ങള്‍ക്കുള്ളത്.

ജനാധിപത്യത്തില്‍ മാധ്യമ പ്രവര്‍ത്തനമെന്നത് ഭരണപക്ഷത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് അവരെ നേര്‍വഴിക്ക് നയിക്കുകയും പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുകയുമാണ്. എന്നാല്‍ ഇവിടെ കാര്യം നേരെ തിരിച്ചാണ്. പ്രതിപക്ഷത്തെ ആക്രമിച്ച് ഭരണപക്ഷത്തിന്റെ വീഴ്ച മറയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പോലും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനോ, ചോദ്യങ്ങള്‍ ചോദിക്കാനോ പല ദേശീയ മാധ്യമങ്ങളും തയ്യാറാകത്തതാണ് കെസി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചത്.

 

Advertisment