Advertisment

മക്കള്‍ കായികതാരങ്ങളാകണമെന്നുള്ള പിതാവിന്റെ ആഗ്രഹം സ്വന്തം മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ സി. കൃഷ്ണകുമാര്‍; ക്രിക്കറ്റ് രംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ മാളവികയും മഞ്ജുനാഥും-ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

author-image
admin
New Update

publive-image

Advertisment

പാലക്കാട്: മക്കള്‍ കായിക താരങ്ങളാകണമെന്നുള്ള തന്റെ പിതാവിന്റെ ആഗ്രഹം സ്വന്തം മക്കളിലൂടെ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍. മികച്ച ക്രിക്കറ്ററാകാനുള്ള പരിശ്രമത്തിലാണ് കൃഷ്ണകുമാറിന്റെ മക്കളായ മാളവികയും മഞ്ജുനാഥും. മഞ്ജുനാഥ് അണ്ടര്‍ 16 വിഭാഗത്തില്‍ കേരള ടീമിനെ നയിച്ചിരുന്നു. മാളവിക അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു. ഇരുവരെയും കുറിച്ച് കൃഷ്ണകുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്...

എന്റെ മക്കളാണ് മാളവികയും മഞ്ജുനാഥും .രണ്ടുപേരും പാലക്കാട് വേനോലി അമൃത വിദ്യാലയത്തിലെ വിദ്യാർഥികളാണ്. മാളവിക പത്താം ക്ലാസിലും മഞ്ജുനാഥ് ആറാം ക്ലാസിൽ പഠിക്കുന്നു. രണ്ടുപേർക്കും ക്രിക്കറ്റ് ഒരു ഹരമാണ് .എൻറെ അച്ഛൻ കൃഷ്ണനുണ്ണി പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും കായിക അദ്ധ്യാപകനുമായിരുന്നു . മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായിരുന്നു .

https://www.facebook.com/296289080727372/posts/1597585850597682/

എന്റെ സഹോദരൻ ശ്രീ . കൃഷ്ണ രാജ് വിക്ടോറിയ കോളേജ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറും , സ്റ്റേറ്റ് ടീം താരവും ആയിരുന്നു. എൻറെ അച്ഛൻറെ ആഗ്രഹമായിരുന്നു മക്കൾ കായികതാരങ്ങൾ ആവണമെന്നത് .മുത്തശ്ശന്റെ ആഗ്രഹം സഫലീകരിക്കുന്ന രീതിയിലാണ് ഇന്ന് രണ്ടുപേരും. ഏതു കാലാവസ്ഥയിലും ഏതു സാഹചര്യത്തിലും മുടങ്ങാതെ ക്രിക്കറ്റ് പരിശീലനത്തിന് പോവുക എന്നത് അവരുടെ പതിവാണ് .

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഗ്രയിൽ നടന്ന ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ ശ്രീ മഞ്ജുനാഥ് അണ്ടർ 16 വിഭാഗത്തിൽ കേരള ടീമിനെ നയിച്ചിരുന്നു. മാളവിക അണ്ടർ 16 , അണ്ടർ 19 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. മഞ്ജുനാഥ് ലെഗ് സ്പിന്നറും ബാറ്റ്സ്മാനും ആണ്. മാളവിക പേസ് ബോളറും ,ബാറ്ററും ആണ്. മക്കൾ കായിക താരങ്ങൾ ആവുക എന്ന എന്റെ അച്ഛന്റെ ആഗ്രഹം അടുത്ത തലമുറയിലെ കണ്ണികളായ എൻറെ മക്കൾ ഭംഗിയായി നിർവഹിച്ചു വരുന്നു.

Advertisment